ജയരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന രൗദ്രം 2018ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കുന്നത്. നവരസങ്ങളെ അണിനിരത്തി ജയരാജ് സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമയാണിത്.
രണ്‍ജി പണിക്കർ, കെപിഎസി ലളിത എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. സബിത യരാജ്, സരയൂ, ബിനു പപ്പൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രകൃതി പിക്ചേഴ്സിന്റെ ബാനറിൽ ഡോ. സുരേഷ് കുമാർ മുട്ടത്താണ് സിനിമ നിർമിക്കുന്നത്.
ജയരാജിന്റെ രൗദ്രം 2018; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
02:41 PM Jun 11, 2019 | Deepika.com