ടോവിനൊ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദ് ഓസ്കാർ ഗോസ് ടൂവിന് അന്താരാഷ്ട്രപുരസ്ക്കാരം. കാനഡയിലെ ആൽബർട്ട ഫിലിം ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിച്ച സിനിമയിലൂടെ മികച്ച നടനുള്ള പുരസ്ക്കാരം ടോവിനൊയ്ക്കും മികച്ച സംവിധായകനുള്ള പുരസ്ക്കാരം സലീം അഹമ്മദിനും ലഭിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടോവിനൊ ആരാധകരുമായി സന്തോഷം പങ്കുവച്ചത്. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകൾക്കു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനു സിത്താരയാണ് സിനിമയിലെ നായിക. സിദ്ധിഖ്, സലീം കുമാർ, ശ്രീനിവാസൻ, ലാൽ, അപ്പാനി രവി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആൻഡ് ദ് ഓസ്കാർ ഗോസ് ടൂവിന് അന്താരാഷ്ട്ര പുരസ്ക്കാരം
10:22 AM Jun 11, 2019 | Deepika.com