പ്രളയത്തിൽ മുങ്ങിയ കുട്ടനാടിന്റെ കഥ പറയുന്ന മൂന്നാം പ്രളയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജയറാം പ്രകാശനം ചെയ്തു. രതീഷ് രാജുവാണ് സിനിമയുടെ സംവിധാകൻ.
സായികുമാറും ബിന്ദു പണിക്കരുമാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. അഷ്കർ സൗദാൻ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, ശശികുമാർ, അനീഷ് ആനന്ദ്, അനിൽ ഭാസ്ക്കർ, കുളപ്പുള്ളി ലീല, സാന്ദ്രനായർ, ഐവാ, മഞ്ജു സുഭാഷ്, തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നയാഗ്രാ മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് സിനിമ നിർമിക്കുന്നത്.
മൂന്നാം പ്രളയം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
09:47 AM Jun 11, 2019 | Deepika.com