മമ്മൂട്ടിയെ നായകനാക്കി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വാളും പരിചയും കൈയിലേന്തി നിൽക്കുന്ന പോരാളിയായ മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
പഴശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടേതായി എത്തുന്ന ചരിത്ര സിനിമയാണ് മാമാങ്കം. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ തന്നെ ഏറെ വിവാദങ്ങൾ തലയുയർത്തിയിരുന്നു.
സിനിമയുടെ സംവിധായകനായി ആദ്യം തെരഞ്ഞെടുത്തത് സജീവ് പിള്ളയെ ആയിരുന്നു. പിന്നീട് നിർമാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്നും മാറ്റി പകരം എം. പദ്മകുമാറിനെ സംവിധാനം ഏൽപ്പിക്കുകയായിരുന്നു.
ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു. കനിഹ, അനു സിത്താര, തരുൻ രാജ് അറോറ, പ്രാചി തെഹ്ലൻ, സുദേവ് നായർ, സിദ്ധിഖ്, അബു സലീം എന്നിവരും സിനിമയിൽ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് സിനിമ നിർമിക്കുന്നത്.
വാളും പരിചയുമേന്തി മമ്മൂട്ടി; മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി
10:34 AM Jun 08, 2019 | Deepika.com