കാ​പ്പാ​ന്‍റെ വി​ത​ര​ണാ​വ​കാ​ശ​ത്തി​ൽ നി​ന്നും ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം പി​ന്മാ​റി

02:39 PM Jun 05, 2019 | Deepika.com

മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​പ്പാ​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം സ്വ​ന്ത​മാ​ക്കി​യ​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹം പി·ാ​റി​യ​താ​യി​യാ​ണ് പു​റ​ത്തു​വ​രു​ന്ന പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

സൂ​ര്യ നാ​യ​ക​നാ​യ എ​ൻ​ജി​കെ കേ​ര​ള​ത്തി​ൽ നി​ന്നും വ​ലി​യ വ​രു​മാ​നം നേ​ടാ​തി​രു​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ്വീ​ക​രി​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 30നാ​ണ് കാ​പ്പാ​ൻ റി​ലീ​സ് ചെ​യ്യു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സൂ​ര്യ​യും അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് കാ​പ്പാ​ൻ.

ചെ​ന്നൈ, ഡ​ൽ​ഹി, കു​ളു, മ​ണാ​ലി, ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക്, ബ്ര​സീ​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യി​ൽ സ​യേ​ഷ സൈ​ഗാ​ളാ​ണ് നാ​യി​ക. ആ​ര്യ, ബോ​മാ​ൻ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി, പ്രേം, ​ശ​ങ്ക​ർ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.