നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം പൂർത്തിയായി. തളത്തിൽ ദിനേശൻ, ശോഭ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ നിവിനും നയൻ താരയും അവതരിപ്പിക്കുന്നത്.
ശ്രീനിവാസൻ, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ജൂഡ് ആന്റണി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ അജു വർഗീസ്, വിശാഖ് പി. സുബ്രഹ്മണ്യം എന്നിവരാണ് സിനിമ നിർമിക്കുന്നത്.
ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം പൂർത്തിയായി
01:27 PM Jun 05, 2019 | Deepika.com