ഷീ​ല​യ്ക്ക് ജെ.​സി. ഡാ​നി​യേ​ൽ പുരസ്കാരം

09:24 AM Jun 05, 2019 | Deepika.com

മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള 2018ലെ ​​​ജെ.​​​സി. ഡാ​​​നി​​​യേ​​​ൽ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ന​​​ടി ഷീ​​​ല​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​മാ​​​ണ് ജെ.​​​സി. ഡാ​​​നി​​​യേ​​​ൽ അ​​​വാ​​​ർ​​​ഡ്.

അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് ജൂ​​​ലൈ 27ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​ച്ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ക്കും.

എം.​​​ജി.​​​ആ​​​ർ. നാ​​​യ​​​ക​​​നാ​​​യ "പാ​​​ശം’ എ​​​ന്ന ത​​​മി​​​ഴ് ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച ഷീ​​​ല 1962ൽ ​​​പി. ഭാ​​​സ്ക​​​ര​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത"ഭാ​​​ഗ്യ​​​ജാ​​​ത​​​ക’​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​ല​​​യാ​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​ത്. സംസ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത് ഷീ​​​ല​​​യാ​​​ണ്. 2004ൽ "​​​അ​​​ക​​​ലെ’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു മി​​​ക​​​ച്ച സ്വ​​​ഭാ​​​വന​​​ടി​​​ക്കു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​വും ഷീ​​​ല നേ​​ടി.

ഒ​​​രേ നാ​​​യ​​​ക​​​ന​​​ട​​​നോ​​​ടൊ​​​പ്പം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ നാ​​​യി​​​കാ​​​വേ​​​ഷം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നു​​​ള്ള ഗി​​​ന്ന​​​സ് ലോ​​​ക റി​​​ക്കാ​​​ർ​​​ഡി​​​ന് ഉ​​​ട​​​മ​​​യാ​​​ണ് ഷീ​​​ല. പ്രേം​​​ന​​​സീ​​​റി​​​നോ​​​ടൊ​​​പ്പം 130 ഓ​​​ളം ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ഷീ​​​ല അ​​​ഭി​​​ന​​​യി​​ച്ചു.