ജയിംസ് ബോണ്ട് പരന്പരയിലെ പുതിയ ചിത്രത്തിന്റെ നിർമാണ സെറ്റിൽ സ്ഫോടനം. ബ്രിട്ടനിലെ പൈൻവുഡ് സ്റ്റുഡിയോയിലാണു പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ഒരാൾക്കു പരിക്കേൽക്കുകയും സ്റ്റേജ് തകരുകയും ചെയ്തു.
മൂന്നു തവണയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു എന്നാണു സൂചന. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് ഒരാൾക്കു പരിക്കേറ്റത്.
ബോണ്ട് പരന്പരയിലെ പുതിയ ചിത്രത്തിൽ ഡാനിയൽ ക്രെയ്ഗാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജയിംസ് ബോണ്ട് ചിത്രീകരണ സെറ്റിൽ സ്ഫോടനം
09:06 AM Jun 05, 2019 | Deepika.com