ശങ്കർ-രജനികാന്ത്- അക്ഷയ് കുമാർ കൂട്ടുകെട്ടിലൊരുങ്ങിയ 2.0 ചൈനയിൽ റിലീസിനൊരുങ്ങുന്നു. ജൂലൈ 12ന് റിലീസ് ചെയ്യുന്ന ചിത്രം 50,000 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.
ചൈനയിൽ പ്രദർശിപ്പിക്കുന്ന രജനികാന്തിന്റെ ആദ്യ ചിത്രമാണിത്. യന്തിരന്റെ രണ്ടാം ഭാഗമായി എത്തിയ 2.0 2018 നവംബർ 29നാണ് തീയറ്ററുകളിലെത്തിയത്. ആമി ജാക്സണ് ആണ് സിനിമയിലെ നായിക.
2.0 ചൈനയിൽ റിലീസ് ചെയ്യുന്നു
12:32 PM Jun 04, 2019 | Deepika.com