തെന്നിന്ത്യൻ താരസുന്ദരി സാമന്ത പാർവതിയെ പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. പാർവതി മുഖ്യ കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ഉയരെ. ഈ ചിത്രം കണ്ട ശേഷമാണ് സാമന്ത ട്വീറ്റ് ചെയ്തത്.
ഉയരെ കണ്ടു എന്നു പറഞ്ഞുകൊണ്ടാണ് സാമന്തയുടെ ട്വീറ്റ് തുടങ്ങുന്നത്. അത് നിങ്ങളിൽ ദേഷ്യമുണ്ടാക്കും, കരയിക്കും, ചിന്തിപ്പിക്കും, സ്നേഹിപ്പിക്കും, നിങ്ങളിൽ പ്രതീക്ഷ വളർത്തും, നിങ്ങളെ പ്രചോദിപ്പിക്കും. നന്ദി പാർവതി, നീ ഞങ്ങളുടെ അഭിമാനമാണ്. ഇങ്ങനെയാണ് സാമന്തയുടെ ട്വീറ്റ്. ട്വീറ്റിനു നന്ദി അറിയിച്ച് പാർവതിയും ട്വീറ്റ് ചെയ്തു.
ഉയരെയിലൂടെ പല്ലവിയായെത്തി വീണ്ടും വിസ്മയപ്രകടനം കാഴ്ച വച്ച നടിയാണ് പാർവതി. താരത്തിന്റെ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പാർവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.
പാർവതിയെ പ്രശംസിച്ച് സാമന്ത
10:08 AM Jun 04, 2019 | Deepika.com