പ്രശസ്തമായ ബാറ്റ്മാൻ എന്ന കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്നത് റോബര്‍ട്ട് പാറ്റിന്സണ് ആയിരിക്കും. മാറ്റ് റീവിസിന്റെ സംവിധാനത്തിൽ 2021 ല്‍ ഇറങ്ങുന്ന ദ ബാറ്റ്മാന് എന്ന ചിത്രത്തിലാണ് റോബർട്ട് പാറ്റിന്സണ് ബാറ്റ്മാന്റെ വേഷമണിയുക. ഇതോടെ ബാറ്റ്മാന് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും പാറ്റിൻസൺ.
1943ൽ ലൂയിസ് വിൽസൺ ആണ് ആദ്യമായി ബാറ്റ്മാൻ എന്ന കഥാപാത്രത്തെ സ്ക്രീനിൽ ആവിഷ്കരിച്ചത്. വാൽ കിൽമർ, ജോർജ് ക്ലൂണി, ബെൻ അഫ്ലെക്ക്, മൈക്കേൽ കീറ്റൺ, ക്രിസ്റ്റ്യൻ ബേൽ എന്നീ പ്രഗത്ഭർ വെള്ളിത്തിരയിൽ ബാറ്റ്മാനെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത ബാറ്റ്മാൻ റോബർട്ട് പാറ്റിൻസൺ ആയിരിക്കുമെന്നുള്ള കാര്യം ഹോളിവുഡ് നിര്‍മ്മാതാക്കള്‍ വാര്‍ണര്‍ ബ്രദേഴ്സും ഡിസി കോമിക്സും സ്ഥിരീകരിച്ചു.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബാറ്റ്മാന് വേഴ്സസ് സൂപ്പര്മാന്, ജസ്റ്റിസ് ലീഗ് എന്നീ ബാറ്റ്മാൻ ചിത്രങ്ങൾ പരാജയമായിരുന്നു.
ബാറ്റ്മാനാകാൻ പാറ്റിൻസൺ
06:53 PM Jun 03, 2019 | Deepika.com