അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി മണ്മറഞ്ഞിട്ട് ഒമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം എഴുതിയ വരികൾ ആരാധകരിലേക്ക് എത്തുന്നു. രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനൽസിലാണ് പന്ത്രണ്ട് വർഷങ്ങൾക്കു മുമ്പ് ഗിരീഷ് പുത്തഞ്ചേരി കുറിച്ചിട്ട വരികൾ ഗാനമായി എത്തുന്നത്.
കൈലാസ് മേനോനാണ് ഗാനത്തിന് ഈണം നൽകുന്നത്. വർഷങ്ങൾക്കു മുമ്പ് കൈലാസ് മേനോന് അദ്ദേഹം കുറിച്ചു നൽകിയ വരികളാണിത്. ശ്രീനിവാസാണ് ഗാനം ആലപിക്കുന്നത്. ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെ രജിഷ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പി.ആർ. അരുണ്‍ ആണ്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ വീണ്ടും
02:41 PM Jun 02, 2019 | Deepika.com