അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

12:45 PM Jun 02, 2019 | Deepika.com

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. എ​ട്ടു​കാ​ലി, ഞാ​ൻ സി​നി​മ മോ​ഹി എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം പ്രി​ൻ​സ് ജോ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ത​മി​ഴ് സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം 96ൽ ​തൃ​ഷ​യു​ടെ ബാ​ല്യ​കാ​ല​ത്തെ അ​വ​ത​രി​പ്പി​ച്ച ഗൗ​രി കി​ഷ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ന​വീ​ൻ ടി. ​മ​ണി​ലാ​ലാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി, മാ​ല പാ​ർ​വ​തി തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ല​ക്ഷ്യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, റെ​റ്റ്കോ​ണ്‍ സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ എം. ​ഷി​ജി​ത്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.