ദിലീപ്, അനു സിത്താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ടു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയ്ക്കു ശേഷം ദിലീപ് നായകനാകുന്ന സിനിമയാണ് ശുഭരാത്രി.
നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ്, നാദിർഷ, അജു വർഗീസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു ഏബ്രഹാം, തെസ്നി ഖാൻ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
ആരോമ മോഹനാണ് സിനിമ നിർമിക്കുന്നത്.
ശുഭരാത്രിയുടെ രണ്ടാമത്തെ പോസ്റ്റർ എത്തി
10:37 AM Jun 02, 2019 | Deepika.com