"നി​ങ്ങ​ളാ​രാ​ണെ​ന്നു​ള്ള​ത് കാ​ട്ടി​ത്ത​രാ​ൻ മേ​ക്ക​പ്പി​ന് സാ​ധി​ക്കി​ല്ല': കാ​ജ​ൽ അ​ഗ​ർ​വാ​ൾ

02:28 PM Jun 01, 2019 | Deepika.com

ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലെ നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ഇ​പ്പോ​ഴി​ത താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച സ്വ​ന്തം ചി​ത്ര​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

മേ​ക്ക​പ്പ് ഇ​ല്ലാ​ത്ത ത​ന്‍റെ ചി​ത്ര​മാ​ണ് കാ​ജ​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. "മേ​ക്ക​പ്പി​ന് ബാ​ഹ്യ​സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കും, എ​ന്ന​ല​ത് ഒ​രാ​ളു​ടെ ആ​ന്ത​രി​ക സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മ​ല്ല. നി​ങ്ങ​ളാ​രാ​ണെ​ന്നു​ള്ള​ത് കാ​ട്ടി​ത്ത​രാ​ൻ മേ​ക്ക​പ്പി​ന് സാ​ധി​ക്കി​ല്ല. യ​ഥാ​ർ​ഥ സൗ​ന്ദ​ര്യം തി​രി​ച്ച​റി​യു​ന്ന​ത് നി​ങ്ങ​ളാ​രാ​ണെ​ന്ന് നി​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന നി​മി​ഷം മു​ത​ലാ​ണ്. സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക​ൾ​ക്ക് ഒ​രു​പാ​ട് പ​ണം പ​ല​രും മു​ട​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ബാ​ഹ്യ​സൗ​ന്ദ​ര്യ​മ​ല്ല ഒ​രാ​ളു​ടെ വ്യ​ക്തി​ത്വ​ത്തെ നി​ർ​വ​ചി​ക്കു​ന്ന​ത്'. ചി​ത്ര​ത്തി​നൊ​പ്പം കാ​ജ​ൽ കു​റി​ച്ചു.