അ​ല്ലു അ​ർ​ജു​ന്‍റെ അ​ച്ഛ​നാ​യി ജ​യ​റാം

01:08 PM Jun 01, 2019 | Deepika.com

അ​ല്ലു അ​ർ​ജു​ന്‍റെ അ​ച്ഛ​നാ​യി ജ​യ​റാം എ​ത്തു​ന്നു. ത്രി​വി​ക്രം ശ്രീ​നി​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ് ജ​യ​റാം അ​ല്ലു അ​ർ​ജു​ന്‍റെ അ​ച്ഛ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മൂ​ന്ന് ത​ല​മു​റ​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ അ​ച്ഛ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സ​ത്യ​രാ​ജ് ആ​ണ്. അ​നു​ഷ്ക്ക ഷെ​ട്ടി നാ​യി​ക​യാ​യ ബാ​ഗ​മ​തി​യാ​ണ് ജ​യ​റാം അ​ഭി​ന​യി​ച്ച അ​വ​സാ​ന തെ​ലു​ങ്ക് ചി​ത്രം.

പൂ​ജ ഹെ​ഗ്ഡ​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ത​ബു, ഹെ​യ്തി​ക ശ​ർ​മ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​സ്. രാ​ധാ​കൃ​ഷ്ണ​യും അ​ല്ലു അ​ര​വി​ന്ദു​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.