ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥ പറയുന്ന ചപ്പക്കിന്റെ ചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോൺ. വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 15-)ം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ കഥ പറയുന്ന സിനിമയാണ് ചപ്പക്ക്.
സിനിമയുടെ സംവിധായിക മേഘ ഗുൽസാറിനോട് ലക്ഷ്മിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് താരം പൊട്ടിക്കരഞ്ഞത്. എന്നാൽ സ്വയം നിയന്ത്രിച്ച ദീപിക സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചപ്പക്കിന്റെ ചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍
12:41 PM Jun 01, 2019 | Deepika.com