മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ പൂജ കഴിഞ്ഞു. കൊച്ചിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. പഞ്ചവർണ തത്തയ്ക്കു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി, മുകേഷ്, രമേഷ് പിഷാരടി, ദീപക് ദേവ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രമേഷ് പിഷാരടിയും ഹരി പി. നായരുമാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. ഗാനമേളകളിൽ പാട്ട് പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആർ. ശ്രീലക്ഷ്മി, ആർ. ശങ്കർ രാജ്, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഗാനഗന്ധർവന്റെ പൂജ കഴിഞ്ഞു
11:42 AM Jun 01, 2019 | Deepika.com