മോഹൻലാൽ-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം മുളകുപാടം ഫിലിംസിന്റെ ഉടമ ടോമിച്ചൻ മുളകുപാടം സ്വന്തമാക്കി. എന്നാൽ തുക എത്രെയാണെന്ന് വ്യക്തമല്ല.
കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ മോഹൻലാലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ സൂര്യയും അവതരിപ്പിക്കുന്നു.
സയേഷ സൈഗാളാണ് സിനിമയിലെ നായിക. ബോമൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം ടോമിച്ചൻ മുളകുപാടത്തിന്
11:09 AM May 31, 2019 | Deepika.com