ടിക്ക് ടോക്ക് സെലിബ്രിറ്റി ഫുക്രു വെള്ളിത്തിരയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് ഫുക്രു സിനിമയിലേക്ക് എത്തുന്നത്. ഒമർ ലുലുവാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ സിനിമകൾക്കു ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ഹണി റോസ് ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധർമജൻ, ഹരീഷ് കണാരൻ, തരികിട ബാബു, ലാൽ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒമർ ലുലുവിന്റെ ധമാക്കയിൽ ഫുക്രു
10:16 AM May 30, 2019 | Deepika.com