ആ​നി​ക്കൊ​പ്പം ക​നി​ഹ... ചി​ത്രം വൈ​റ​ൽ

09:50 AM May 30, 2019 | Deepika.com

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി​ക​ളു​ടെ ചി​ത്ര​ത്തെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ക​നി​ഹ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത പു​തി​യ ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന ആ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വു​മാ​യാ​ണ് താ​ര​മെ​ത്തി​യ​ത്.

ആ​നീ​സ് കി​ച്ച​ൺ എ​ന്ന ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മി​ൽ അ​തി​ഥി​യാ​യെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ചി​ത്ര​മാ​ണ് ക​നി​ഹ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഷാ​ജി കൈ​ലാ​സു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ടെ​യാ​ണ് ആ​നി സി​നി​മ​യോ​ട് ബൈ ​പ​റ​ഞ്ഞ​ത്. കു​ടും​ബ കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി ആ​കെ തി​ര​ക്കി​ലാ​ണ് താ​നെ​ന്നും അ​വ​സ​ര​ങ്ങ​ളൊ​ക്കെ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ഭി​ന​യ​ത്തി​ൽ തി​രി​ച്ചു​വ​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു താ​രം പ​റ​ഞ്ഞ​ത്.

സി​നി​മ​യി​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ലും ടെ​ലി​വി​ഷ​നി​ലൂ​ടെ​യു​മൊ​ക്കെ​യാ​യി ആ​നി എ​ത്തു​ന്നു​ണ്ട്. അ​മൃ​ത ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്തു​വ​രു​ന്ന ആ​നീ​സ് കി​ച്ച​ണി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മൊ​ക്കെ​യാ​ണ് ആ​നീ​സ് കി​ച്ച​ണി​ലേ​ക്ക് എ​ത്താ​റു​ള്ള​ത്.

വ്യ​ക്തി ജീ​വി​ത​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും സി​നി​മ​യെ​ക്കു​റി​ച്ചു​മൊ​ക്കെ പ​റ​യു​ന്ന​തി​നി​ട​യി​ൽ രു​ചി​ക​ര​മാ​യ വി​ഭ​വ​വും ആ​നി വി​ള​ന്പാ​റു​ണ്ട്. ഒ​രു​കാ​ല​ത്ത് സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന ആ​നി​ക്ക് മു​ൻ​നി​ര സം​വി​ധാ​യ​ക​ർ​ക്കും താ​ര​ങ്ങ​ൾ​ക്കു​മൊ​പ്പ​മെ​ല്ലാം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചി​രു​ന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് ക​നി​ഹ.

ത​മി​ഴ​ക​ത്തു​നി​ന്നും മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യ താ​ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ് ഈ ​താ​രം. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ജ​യ​റാ​മി​ന്‍റെ​യും ഭാ​ഗ്യ​നാ​യി​ക​മാ​രി​ലൊ​രാ​ൾ കൂ​ടി​യാ​ണ് ക​നി​ഹ.