പ്ര​ഭാ​സി​ന്‍റെ "സാ​ഹോ'; ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​റെ​ത്തി

03:53 PM May 28, 2019 | Deepika.com

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ഭാ​സ് ത​ന്നെ​യാ​ണ് പോ​സ്റ്റ​ർ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ബൈ​ക്കി​ൽ ചീ​റി പാ​ഞ്ഞ് പോ​കു​ന്ന പ്ര​ഭാ​സി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

സു​ജീ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് ന​ടി ശ്ര​ദ്ധാ ക​പൂ​റാ​ണ് നാ​യി​ക. ഓ​ഗ​സ്റ്റ് 15ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലേ​ക്കും ചി​ത്രം ഡ​ബ്ബ് ചെ​യ്യും. ഹോ​ളി​വു​ഡ് ആ​ക്ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ കെ​ന്നി ബേ​റ്റ്സാ​ണ് സാ​ഹോ​യു​ടെ സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ.

മ​ല​യാ​ള താ​രം ലാ​ൽ, ജാ​ക്കി ഷെ​റോ​ഫ്, നീ​ൽ നി​തി​ൻ മു​കേ​ഷ്, മ​ന്ദി​ര ബേ​ദി, ച​ങ്കി പാ​ണ്ഡേ, മ​ഹേ​ഷ് മ​ഞ്ജ​റേ​ക്ക​ർ, അ​രു​ണ്‍ വി​ജ​യ്, മു​ര​ളി ശ​ർ​മ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. യു​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.