പൂ​ർ​ണി​മ​യും ര​മ്യ​യും തി​രി​ച്ചെ​ത്തു​ന്നു

09:31 AM May 28, 2019 | Deepika.com

കേ​ര​ള​ത്തെ ഭ​യ​പ്പെ​ടു​ത്തി​യ നി​പ വൈ​റ​സ് കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യ വൈ​റ​സ് പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. ആ​ഷി​ഖ് അ​ബു ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ര​ണ്ടു ന​ടി​മാ​ർ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ഈ ​ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചെ​ത്തു​ക​യാ​ണ്.

പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തും ര​മ്യ ന​ന്പീ​ശ​നു​മാ​ണ് അ​ത്. ചി​ത്ര​ത്തി​ൽ ജോ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യാ​യി​ട്ടാ​ണ് ര​മ്യ അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​യി​ട്ടാ​ണ് ജോ​ജു വേ​ഷ​മി​ടു​ന്ന​ത്. ര​മ്യ അ​ധി​കം സീ​നു​ക​ളി​ൽ ഇ​ല്ലെ​ങ്കി​ലും ഉ​ള്ളത് അ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട രം​ഗ​ങ്ങ​ളാ​ണ്.

2015ൽ ​റി​ലീ​സ് ചെ​യ്ത സൈ​ഗാ​ൾ പാ​ടു​ക​യാ​ണ് എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു ര​മ്യ ഒ​ടു​വി​ലാ​യി മ​ല​യാ​ള​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ര​മ്യ​യ്ക്ക് ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ആ​ഷി​ഖ് അ​ബു​വും ഭാ​ര്യ റി​മ ക​ല്ലി​ങ്ക​ലും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഇ​ന്ദ്ര​ജി​ത്ത്, രേ​വ​തി, ടൊ​വി​നോ തോ​മ​സ്, റി​മ ക​ല്ലി​ങ്ക​ൽ, ആ​സി​ഫ് അ​ലി, പാ​ർ​വ​തി, സൗ​ബി​ൻ ഷാ​ഹി​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, ചെ​ന്പ​ൻ വി​നോ​ദ് തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്നു​ന്ന​ത്.

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ മു​ഹ്സി​ൻ പ​രാ​രി​യും സു​ഹാ​സ് ഷ​റ​ഫു​മാ​ണ് വൈ​റ​സി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​തി​യ​ത്. രാ​ജീ​വ് ര​വി​യാ​ണ് കാ​മ​റ. ചി​ത്രം ജൂ​ണ്‍ ഏ​ഴി​ന് തി​യറ്റ​റു​ക​ളി​ലെ​ത്തും.