ആ​ക​ർ​ഷ​ണ​മു​ള്ള സ്ത്രീ​ക​ളായി മാ​ള​വി​ക മോ​ഹ​ൻ, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ഐ​ശ്വ​ര്യ ല​ക്ഷ്മി

10:58 AM May 27, 2019 | Deepika.com

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ണ​​മു​ള​ള​ സ്ത്രീ​ക​ളു​ടെ പ​ട്ടി​ക ടൈം​സ് ഓ​ഫ് ഇ​ന്ത്യ​പു​റ​ത്ത് വി​ട്ടു. ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ണമു​ള​ള സ്ത്രീ​ക​ളു​ടെ 50 പോ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. മീ​നാ​ക്ഷി ചൗ​ധ​രി​യും ക​ത്രീ​ന കൈ​ഫും ആ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്.

മ​ല​യാ​ള പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ൾ ഇ​ക്കു​റി പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ടെ ന്ന​താ​ണ് ശ്ര​ദ്ധേ​യം. സു​ന്ദ​രി​മാ​ർ ഇ​ടം പി​ടി​ച്ച പ​ട്ടി​ക​യി​ൽ മ​ല​യാ​ളി​ക​ൾക്കും സ​ന്തോ​ഷി​ക്കാ​ൻ വ​ക​യു​ണ്ട്. മാ​ള​വി​ക മോ​ഹ​ൻ, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രാ​ണ​വ​ർ.

39-ാം സ്ഥാ​ന​മാ​ണ് മാ​ള​വി​ക സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​ണ്‍​ലൈ​ൻ വോ​ട്ടിംഗിലൂ​ടെ​യാ​യി​രു​ന്നു വി​ജ​യി​ക​ളെ തെര​ഞ്ഞെ​ടു​ത്ത​ത്. 2013 ൽ ​ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് മാ​ള​വി​ക വെ​ള​ളി​ത്തി​ര​യി​ൽ എ​ത്തി​യ​ത്. പ​ട്ടം പോ​ലെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ആ​ദ്യ ചി​ത്രം. പി​ന്നീ​ട് മ​ല​യാ​ളം, ത​മി​ഴ് ,തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​വ​യെ​ല്ലാം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

45-ാം സ്ഥാ​ന​ത്താ​ണ് ഐ​ശ്വ​ര്യ​രാ​ജേ​ഷ്. 2016 പു​റ​ത്തി​റ​ങ്ങി​യ ജോ​മോ​ന്‍റെ സു​വി​ശേ​ഷം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ​യെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ സു​പ​രി​ചി​ത​യാ​ക്കി​യ​ത്. പി​ന്നീ​ട് നി​വി​ൻ പോ​ളി ചി​ത്ര​മാ​യ സ​ഖാ​വി​ലും ഐ​ശ്വ​ര്യ പ്ര​ധാന വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

ടൈം​സ് പ​ട്ടി​ക​യി​ൽ 48-ാം സ്ഥാ​ന​ത്താ​ണ് ഐ​ശ്വ​ര്യ ല​ക്ഷ​മി ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ വ​ള​രെ ചു​രു​ക്കം സ​മ​യം കൊ​ണ്ട് പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യെ​ടു​ത്ത താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ആ​ഷി​ഖ് ആ​ബു സം​വി​ധാ​നം ചെ​യ്ത മാ​യാ​ന​ദി എ​ന്ന ചി​ത്രം ഐ​ശ്വ​ര്യ​യു​ടെ ക​രി​യ​റി​ൽ ത​ന്നെ വ​ലി​യ ബ്രേ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ന് പി​ന്നാ​ലെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു ന​ടി​യെ തേ​ടി എ​ത്തി​യ​ത്. ഞ​ണ്ടുക​ളു​ടെ നാ​ട്ടി​ൽ ഒ​രു ഇ​ട​വേ​ള മു​ത​ൽ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ ക​ട​വ് എ​ന്ന ചി​ത്രം വ​രെ തി​യ​റ്റ​റി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.