ടോവിനൊ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06ന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ സ്വപ്നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോൻ ആണ് സിനിമയിലെ നായിക.
തീവണ്ടിക്കു ശേഷം ടോവിനൊയും സംയുക്താ മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. പി. ബാലചന്ദ്രനാണ് സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
എടക്കാട് ബറ്റാലിയൻ 06; ചിത്രീകരണം ആരംഭിച്ചു
10:31 AM May 24, 2019 | Deepika.com