മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. നവാഗതരായ ജിബി, ജോജു എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിനു ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇട്ടിമാണി.
ചട്ടയും മുണ്ടും ധരിച്ച് മർഗം കളിക്കാരുടെ വേഷത്തിലാണ് പോസ്റ്ററിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
മാർഗം കളിച്ച് മോഹൻലാൽ; ഇട്ടിമാണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
09:18 AM May 18, 2019 | Deepika.com