നയൻതാരയെ പ്രേക്ഷകരുടെ ഇഷ്ട നടിയാണ്. എന്നാൽ തന്റെ പുതിയ ചിത്രത്തിലെ ഗാനരംഗം എത്തിയതോടെ നയൻതാരയെ ട്രോളാൻ പ്രേക്ഷകർ രംഗത്തിറങ്ങിയിരിക്കുകയാണ്. മിസ്റ്റര്‍ ലോക്കല്‍ ചിത്രത്തിലെ ഗാനമാണ് ട്രോളിന് കാരണമായത്.
സിനിമയിലെ ഒരു റൊമാന്റിക്ക് ഗാനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയതോടെ നയൻതാരയുടെ നടത്തം ട്രോളന്മാർക്ക് ഇഷ്ടമായില്ല. ഗാനരംഗങ്ങളില്‍ സ്റ്റൈലിഷായും നാടന്‍ ലുക്കിലും എത്തുന്ന നയന്‍സ് ആകെ ചെയ്യുന്നത് നടത്തം മാത്രമാണ്.
ഹൈ ഹീല്‍സ് ചെരുപ്പുമിട്ട് ഒരു കിലോമീറ്റര്‍ നടക്കുകയാണ് നയന്‍താര ചെയ്യുന്നതെന്നാണ് പരിഹാസം. മേയ് 17ന് മിസ്റ്റർ ലോക്കൽ തീയറ്ററിലെത്തും.
ഇങ്ങനെ നടന്നാൽ മാത്രം മതിയോ; നയൻ താരയോട് ആരാധകർ
12:55 PM May 16, 2019 | Deepika.com