മലയാളത്തിൽ സൂപ്പർഹിറ്റായ മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂൽ ഭൂലയ്യയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അക്ഷയ് കുമാർ, വിദ്യാ ബാലൻ, ഷൈനി അഹൂജ, അമീഷ പട്ടേൽ, പരേഷ് റാവൽ, മനോജ് ജോഷി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂൽ ഭൂലയ്യ സംവിധാനം ചെയ്തത് പ്രിയദർശനാണ്.
എന്നാൽ പ്രയദർശനു പകരം ഫർഹദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2007ൽ റിലീസ് ചെയ്ത ഭൂൽ ഭൂലയ്യ വലിയ വിജയമായിരുന്നു. ഭൂഷണ് കുമാർ, കൃഷ്ണൻ കുമാർ എന്നിവരാണ് ചിത്രം നിർമിച്ചത്.
ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു
03:29 PM May 14, 2019 | Deepika.com