ദുൽഖർ സൽമാൻ നിർമാതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറി നായകനാകുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിത്താര എന്നിവർ നായികമാരാകുമെന്നും അറിയാൻ സാധിക്കുന്നു.
നവാഗതനായ ഷംസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദുൽഖർ നിർമിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറി നായകൻ
03:01 PM May 14, 2019 | Deepika.com