തൃശൂർപൂരത്തിനിടെ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി നടൻ ജയസൂര്യ. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തൃശൂർ പൂരം എന്നാണ് പേരിട്ടിരിക്കുന്നത്. . സംഗീത സംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തൃശൂർ പൂരവുമായി ജയസൂര്യ
10:11 AM May 14, 2019 | Deepika.com