തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് യോഗം.
ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. സർക്കാർ നിർദേശങ്ങൾ പ്രതിപക്ഷ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ആളുകൾ തയാറാകുന്നില്ലെങ്കിൽ ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനം വീണ്ടും ലോക്ക്ഡൗണിലേക്കോ..?; മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു
06:58 PM Sep 28, 2020 | Deepika.com