തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 784 പേർക്കു രോഗം ഭേദമായി. ഇതിനു പുറമെ ഏഴു മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 115 ആയി ഉയർന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട 956 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നെത്തിയ 106 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 73 പേർക്കും രോഗം സ്ഥിരീകരിച്ചു. 114 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 സാമ്പിളുകളാണ് പരിശോധിച്ചത്.
എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ (64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ (50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ് (45), കാസർഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞ് (68), വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി (68) എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർഗോഡ് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട നാല്.
സംസ്ഥാനത്ത് ഇന്ന് 1,184 പേർക്ക് കോവിഡ്; സമ്പർക്കം 956
10:15 PM Aug 10, 2020 | Deepika.com