തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലേതിനേക്കാൾ കുറഞ്ഞു. ഇന്ന് 885 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 968 പേർ രോഗമുക്തരാകുകയും ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 724 പേർക്കു രോഗം വന്നത് സമ്പർക്കത്തിലൂടെ. നാല് മരണവുമുണ്ടായി. തിരുവനന്തപുരം ജില്ലയിലെ മുരുഗൻ (44), ആലപ്പുഴ ജില്ലയിലെ മറിയാമ്മ (85), കാസർഗോഡ് ജില്ലയിലെ ഖയറുന്നീസ (48), മാധവൻ (68) എന്നിവരാണു മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 54 ആയി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 56 പേരുടെ ഉറവിടമറിയില്ല. 24 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്നു വന്ന 64 പേർക്കും മറ്റു സം സ്ഥാനങ്ങളിൽ നിന്നു വന്ന 68 പേർക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ 9371 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 16,995 പേർക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്ത് ആകെ 1,56,767 പേർ നിരീക്ഷണത്തിലുണ്ട്.
കോവിഡ് പോസിറ്റീവ് ജില്ലതിരിച്ച്:
തിരുവനന്തപുരം-167, കൊല്ലം-133, കാസർഗോഡ്-106, കോഴിക്കോട്- 82, എറണാകുളം-69, മലപ്പുറം- 58, പാലക്കാട്- 58, കോട്ടയം- 50, ആലപ്പുഴ- 44, തൃശൂർ- 33, ഇടുക്കി- 29, പത്തനംതിട്ട- 23, കണ്ണൂർ- 18, വയനാട്-15.
രോഗികളേക്കാൾ രോഗമുക്തർ; ഇന്ന് 885 പേർക്ക് കോവിഡ്, സമ്പർക്കരോഗികൾ 724
08:02 PM Jul 24, 2020 | Deepika.com