ഉ​യ​രു​ന്ന ആ​ശ​ങ്ക; സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു

10:25 PM Jul 22, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് കോവിഡ് ആശങ്ക വർധിക്കുന്നു. രോഗം ബാധിച്ചവരുടെ ദിനംപ്രതിയുള്ള കണക്കിലെ എണ്ണം ആദ്യമായി ആയിരം കടന്നു. 1038 പേ​​​ർ​​​ക്കാണ് ഇന്ന് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചത്. ഇ​​​വ​​​രി​​​ൽ 785 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 57 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെ ട്ടവ​​​രി​​​ൽ 87 പേ​​​ർ വി​​​ദേ​​​ശ​​​ത്തു നി​​​ന്നും 109 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​താ​​​ണ്. 272 പേ​​​രു​​​ടെ രോ​​​ഗം ഭേ​​​ദ​​​മാ​​​യി. സംസ്ഥാനത്ത് 1,59,777 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. ആശുപത്രിയിൽ 9039 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കി സ്വദേശി നാരായണൻ (75) ആണ് മരിച്ചത്.

1264 പേരെയാണ് പുതിയതായി ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. നിലവിൽ സംസ്ഥാനത്ത് ആകെ 8818 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നു. 397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജില്ലതിരിച്ചുള്ള ക​​​ണ​​​ക്ക് ചു​​​വ​​​ടെ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -226 , കൊല്ലം- 133, ആലപ്പുഴ- 120, കാസർഗോഡ്- 101, എറണാകുളം- 92, മലപ്പുറം 61, തൃശൂർ- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂർ- 43, കോഴിക്കോട്-25, വയനാട്- നാല്.