ഒടിയന്‍റെ പുതിയ പോസ്റ്റർ എത്തി

04:04 PM Oct 21, 2018 | Deepika.com

വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ന്‍റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരാണ് പോസ്റ്ററിലുള്ളത്. സോഷ്യൽമീഡിയയിൽ തരംഗമാകുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചി​ത്ര​ത്തി​ൽ മു​പ്പ​തു മു​ത​ൽ അ​റു​പ​ത് വ​യ​സു​വ​രെ​യു​ള്ള ലു​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​രേ​ൻ, സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ലുലുമാളിലെ പിവിആറിൽ സ്ഥാപിച്ചിരിക്കുന്ന ഒടിയന്‍റെ പ്രതിമയ്ക്കൊപ്പമുള്ള സെൽഫികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മാത്രമല്ല മുമ്പ് പുറത്തു വിട്ട ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.