ഹ്രസ്വചിത്രം "പ്രതിധ്വനി' ശ്രദ്ധ നേടുന്നു

03:11 PM Oct 15, 2018 | Deepika.com

നിരൂപകശ്രദ്ധ നേടിയ ഹ്രസ്വചിത്രം "പ്രതിധ്വനി' യുട്യൂബിൽ ശ്രദ്ധ നേടുന്നു. നവാഗതനായ അജീഷ് പി. അശോക് സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബേബി മീനാക്ഷി, അസ്ത്ര ലക്ഷ്മി, കൃഷ്ണജിത്ത് എസ്. വിജയന്‍, കെ.ബി.വേണു എന്നിവരാണ് ഹ്രസ്വചിത്രത്തിൽ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.