മലയാള സിനിമയിൽ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറെ ചർച്ചാവിഷയമായ ചിത്രങ്ങളിലൊന്നാണ് ഐ.വി. ശശിയുടെ സംവിധാനത്തിലൊരുങ്ങിയ ദേവാസുരം. ചിത്രം പുറത്തിറങ്ങി ഇരുപത്തിയഞ്ച് വർഷം പൂർത്തിയാകുമ്പോഴും മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രം ഓരോ സിനിമ പ്രേമിയുടെയും മനസിൽ നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ പുതിയ തലമുറയിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നത് ആർക്കാണെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത്. ഒരു അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയത്.
"ഈ ചോദ്യത്തിന് ഒരു ഉത്തരം എന്റെ കയ്യിലില്ല. ഈ ചോദ്യത്തിന് ഒരു ഉത്തരത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല. അതൊരിക്കലും ഈ തലമുറയിലെ താരങ്ങൾക്ക് കഴിവ് കുറവുണ്ടായത് കൊണ്ടല്ല. പക്ഷേ മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹൻലാലിന്റെയാണ്. അതുമാത്രമല്ല ദേവാസുരം ഈ കാലഘട്ടത്തിന്റെ ചിത്രമല്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ'- രഞ്ജിത്ത് പറഞ്ഞു.
പുതിയ തലമുറയിൽ മംഗലശേരി നീലകണ്ഠനാകാൻ ആർക്കു സാധിക്കും; രഞ്ജിത് പറയുന്നു
10:31 AM Sep 27, 2018 | Deepika.com