സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവൽ സിനിമയാകുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദ് ആണ്. വിവാഹിതനായ ഒരു സ്വവർഗാനുരാഗിയുടെ ജീവിതത്തിൽ സമൂഹം നടത്തുന്ന ഇടപെടലാണ് കഥയുടെ ഇതിവൃത്തം.
ശ്യാമപ്രസാദിന്റെ മകൻ വിഷ്ണുവാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടുമൊന്നിക്കുന്നു
10:13 AM Aug 31, 2018 | Deepika.com