ബിജു മേനോൻ നായകനായി എത്തുന്ന ആനക്കള്ളന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഇവൻ മര്യാദരാമനു ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ഈ ഹാസ്യ ചിത്രത്തിനായി തിരക്കഥ രചിക്കുന്നത് ഉദയകൃഷ്ണയാണ്.
പോലീസ് തൊപ്പിയണിഞ്ഞ് കൈയ്യിൽ ലാത്തിയുമായി നിൽക്കുന്ന ബിജുമേനോന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തൂർ, തൃശൂർ എന്നീ സ്ഥലങ്ങളാണ് സിനിമയുടെ പ്രധാനഷൂട്ടിംഗ് ലൊക്കേഷനുകൾ.
അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിദ്ധിഖ്, സുരേഷ് കൃഷ്ണ, സായികുമാർ, ജനാർദ്ധനൻ എന്നിവരും മറ്റ് പ്രധാനവേഷങ്ങളെ കൈകാര്യം ചെയ്യുന്നു.
കള്ളനായി ബിജുമേനോൻ; ആനക്കള്ളന്റെ ഫസ്റ്റ്ലുക്ക് എത്തി
11:35 AM Jul 22, 2018 | Deepika.com