ജോണി ജോണി യേസ് അപ്പയിൽ രണ്ടു നായികമാർ

09:39 AM Jul 19, 2018 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നു നാ​യി​ക​മാ​രാ​യി ര​ണ്ടു സു​ന്ദ​രി​ക​ൾ എ​ത്തു​ന്നു. ജി. ​മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജോ​ണി ജോ​ണി യെ​സ് അ​പ്പാ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നു നാ​യി​ക​മാ​രാ​യി ര​ണ്ടു സു​ന്ദ​രി​ക​ൾ എ​ത്തു​ന്ന​ത്. അ​നു സി​ത്താ​ര​യും മം​മ്ത മോ​ഹ​ൻ​ദാ​സു​മാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന നാ​യി​ക​മാ​ർ.

അ​ല്പം വി​ല്ല​ത്ത​ര​മൊ​ക്കെ​യു​ള്ള ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് മം​മ്ത മോ​ഹ​ൻ​ദാ​സ് ചി​ത്ര​ത്തി​ലെ​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. ഹാ​സ്യ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ടി​നി ടോം, ​അ​ബു​സ​ലീം, ഷ​റ​ഫു​ദ്ദീ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

വെ​ള്ളിമൂ​ങ്ങ ഫെ​യിം ജോ​ജി തോ​മ​സ് ആ​ണ് തി​ര​ക്ക​ഥ. ഷാ​ൻ റ​ഹ്‌‌മാ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കും. വി​നോ​ദ് ഇ​ല്ലം​പ​ള്ളി​യാ​ണ് ഛായാ​ഗ്ര​ഹ​ണം.