വിമാനത്തിൽ പൃഥ്വിയുടെ നായികയായി എത്തിയ ദുർഗ കൃഷ്ണ മോഹൻലാലിനൊപ്പം അഭിനയിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ദുർഗ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രണവ് മോഹൻലാൽ, മധു, പ്രഭു എന്നിവരെ കൂടാതെ അറബി, ചൈനീസ് നടന്മാരും ഈ ചിത്രത്തിലുണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. നവംബർ ഒന്നിന് ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. സൂര്യയ്ക്കൊപ്പമെത്തുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ.
മരയ്ക്കാറിൽ മോഹൻലാലിനൊപ്പം ദുർഗ കൃഷ്ണയും
03:49 PM Jul 07, 2018 | Deepika.com