എന്നോട് അങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ... ഈ ചോദ്യം ചോദിക്കുന്നത് നടി ഹണി റോസാണ്. വൺ ബൈ ടുവിലെ ചുംബന രംഗത്തെ കുറിച്ചോർക്കുന്പോൾ നടിക്ക് ലേശം വിഷമം ഉണ്ട്. ആ രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ചോർത്തല്ല വിഷമം. ആ രംഗം ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിച്ചതിലാണ് വേറിട്ട അഭിപ്രായം നടിക്കുള്ളത്.
ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഈ രംഗത്തെക്കുറിച്ചുള്ള സൂചനകൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഷൂട്ട് ചെയ്യാൻ നേരം ഇങ്ങനെ ഒരു രംഗം ഉണ്ടെന്ന് സംവിധായകൻ പറഞ്ഞു. അത്തരം ഒരു രംഗം കഥയോട് ചേർന്ന് നിൽക്കുന്ന ഒന്നായതു കൊണ്ടാണ് അഭിനയിച്ചത്.
പക്ഷേ അവർ അത് സിനിമയുടെ പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്ന് കരുതിയില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹണി ഈ കാര്യം തുറന്നു പറഞ്ഞത്.
അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: ഹണി റോസ്
11:07 AM Jun 21, 2018 | Deepika.com