തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്നാണ് വിവരം. താരത്തിന്റേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ താരത്തിനായി വിവാഹ ആലോചന തുടങ്ങിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായ പ്രഭാസുമായി അനുഷ്ക ഷെട്ടി പ്രണയത്തിലാണെന്ന് കുറേക്കാലമായി ഗോസിപ്പുണ്ടായിരുന്നു. ബാഹുബലിയിൽ അനുഷ്ക ഷെട്ടി ആയിരുന്നു പ്രഭാസിന്റെ നായികയായി അഭിനയിച്ചിരുന്നത്. എന്നാൽ അനുഷ്ക പ്രണയവാർത്ത നിഷേധിച്ച് രംഗത്തുവന്നിരുന്നു.
""പ്രഭാസും ഞാനുമായി പ്രണയമില്ല, വിവാഹിതരാവുകയുമില്ല, ബാഹുബലി ആയും ദേവസേന ആയും സിനിമയിൽ ഞങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ടാവാം. അതു സിനിമയിൽ മാത്രമാണ്. യഥാർഥ ജീവിതത്തിൽ ഞങ്ങൾ അങ്ങനെ അല്ല''-ഇതായിരുന്നു ഗോസിപ്പിനു മറുപടി ആയി മുന്പ് അനുഷ്ക പറഞ്ഞത്.
അനുഷ്കയുമായി തനിക്ക് പ്രണയബന്ധം ഇല്ലെന്നും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ്പ്രഭാസും മുന്പ് ഗോസിപ്പുകൾക്ക് മറുപടിയായി പറഞ്ഞിരുന്നു.
അനുഷ്കയുടെ വീട്ടുകാർ വരനെ തേടുന്നു
07:31 PM Jun 18, 2018 | Deepika.com