തെന്നിന്ത്യൻ സൂപ്പർ താരം സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തെ ആസ്പദമായൊരുങ്ങിയ മഹാനടിയിലെ മികച്ച അഭിനയം കാഴ്ച്ചവെച്ച ദുൽഖർ സൽമാനെയും കീർത്തി സുരേഷിനെയും അഭിനന്ദിച്ച് സംവിധായകൻ രാജമൗലി രംഗത്തെത്തിയിരുന്നു. ഇപ്പൊഴിത രാജമൗലിയുടെ ട്വീറ്റിന് മറുപടിയുമായി ദുൽഖർ സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്.
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സാവിത്രിയായുള്ള കീർത്തിയുടെ അഭിനയമെന്നും. അതുല്യ നായികയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കീർത്തിക്കായെന്നും ദുൽഖർ സൽമാൻ അതി മനോഹരമായി അഭിനയിച്ചു. ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരനാണെന്നുമാണ് രാജമൗലി പറഞ്ഞത്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ കൂടിയാണ് അദ്ദേഹം ഇത് അറിയിച്ചത്.
രാജമൗലിക്ക് മറുപടിയായി ദുൽഖർ കുറിച്ചു. ഞാൻ താങ്കളുടെ ഒരു ആരാധകൻ ആണ്. താങ്കളിൽ നിന്നും ഇങ്ങനെ കേൾക്കുന്നത് വളരെ വലിയ കാര്യമാണ്. ഈ വാക്കുകൾക്ക് നന്ദി. തെലുങ്കിലേക്ക് ദുൽഖർ അരങ്ങേറ്റം നടത്തിയ മഹാനടിയിൽ സാമന്ത, കാജൽ അഗർവാൾ തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രാജമൗലിയുടെ ട്വീറ്റിന് മറുപടിയുമായി ദുൽഖർ സൽമാൻ
03:48 PM May 11, 2018 | Deepika.com