കുട്ടനാടൻ ഗ്രാമീണതയുടെ എല്ലാ നിഷ്കളങ്കതകളും പേറിയ ഒരു പെണ്‍കുട്ടിയുടെ കഥ പറയുകയാണ് കറുത്ത നിറമുള്ള വെളുത്ത പെണ്‍കുട്ടി എന്ന ചിത്രം. ഗജേന്ദ്രൻ വാവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടിലും പരിസരങ്ങളിലുമായി പൂർത്തിയായി.
കാർത്തിക വിഷന്റെ ബാനറിൽ രാജീവ് കാർത്തികയാണ് ചിത്രം നിർമിക്കുന്നത്. ജോഷ്വാ റെണോൾഡ് ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. റാണാ സി മദന്റെ വരികൾക്ക് സംഗീതം നൽകുന്നത് ശ്യാം എസ്. സാലഗം ആണ്. ജയകുമാർ, ഗൗരികാർത്തിക, ആലപ്പി പൊന്നപ്പൻ, പ്രമോദ് വെളിയനാട്, അയ്യപ്പൻ, ഗ്രാവണ ബിജു, സച്ചു, പ്രിയരാജീവ് എന്നിവർ അഭിനയിക്കുന്നു.
കുട്ടനാടിന്റെ കഥയുമായി കറുത്ത നിറമുള്ള വെളുത്തപെൺകുട്ടി
09:45 AM May 10, 2018 | Deepika.com