ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസിന്റെ മകൻ സിനിമയിലേക്ക്. നവാഗതനായ കിരണ്‍ പ്രഭാകരൻ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന ചിത്രത്തിലാണ് ഷാജി കൈലാസിന്റെ ഇളയമകൻ റുഷിൻ അഭിനയിക്കുന്നത്.
ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന താക്കോലിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റുഷിൻ അവതരിപ്പിക്കുക. ഷാജി കൈലാസാണു സിനിമ നിർമിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം. സംഗീതപ്രാധാന്യമുള്ള ചിത്രത്തിൽ റസൂല്‍പൂക്കുട്ടിയും സഹകരിക്കുന്നുണ്ട്.
ഷാജി കൈലാസിന്റെ മകൻ സിനിമയിലേക്ക്
10:18 AM May 09, 2018 | Deepika.com