വിഷുവിനെത്തുമെന്ന് കരുതിയിരുന്ന ടൊവിനോ ചിത്രം തീവണ്ടി തിയറ്ററിലേക്കെത്താൻ ഇനിയും വൈകും. ഈദ് റിലീസായി ആകും തീവണ്ടിയെത്തുകയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ അറിയിക്കുകയായിരുന്നു.
ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജും പ്രധാനപ്പെട്ട വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. വിനി വിശ്വലാലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുരഭി, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തീവണ്ടി ഈദിനെത്തും
09:58 AM May 08, 2018 | Deepika.com