ടോവിനോ തോമസ്, പിയാ വാച്ച്പെയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബി.ആർ. വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രം തീയറ്ററുകളിലേക്ക്. മെയ് ഇരുപത്തിയഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ ഒരു സോഫ്റ്റ്വെയർ എഞ്ചിനിയറുടെ കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. സുഹാസിനി, രോഹിണി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സരിഗമ ഫിലിം ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്.
അഭിയുടെ കഥ അനുവിന്റെയും തീയറ്ററുകളിലേക്ക്
12:31 PM May 06, 2018 | Deepika.com