സ്കൂ​ൾ ഡ​യ​റി തി​യ​റ്റ​റി​ലേ​ക്ക്

09:46 AM May 02, 2018 | Deepika.com

സ്കൂ​ൾ ഡ​യ​റി എ​ന്ന സിനിമയുടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മെ​യ് 11ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും. മ​സ്ക​റ്റ് മൂ​വി മേ​ക്കേ​ഴ്സി​നു വേ​ണ്ടി അ​ൻ​വ​ർ സാ​ദ​ത്ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ​ലൗ​ലാ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എം. ​ഹാ​ജാ​മൊ​യ്നു​വാ​ണ് ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. എം. ​ഹാ​ജാ​ മൊ​യ്നു​ രചിച്ച ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം.​ജി. ശ്രീ​കു​മാറാണ്.

​നി​ദ്രാ​ട​നം, ​ദ​ർ​ശ​നം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്ന ഭാ​മ അ​രു​ണ്‍, ​ഹ​ണി ബി ​ടു എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ച മ​മി​ത, അ​ന​ഘ എ​സ്. നാ​യ​ർ, ദി​യ, വി​സ്മ​യ വി​ശ്വ​നാ​ഥ​ൻ എ​ന്നീ അ​ഞ്ച് നാ​യി​ക​മാ​രാ​ണ് തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

ക​ന​ലി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ അ​ൻ​വ​ർ സാ​ദ​ത്ത്, ജ​യ​രാ​ജി​ന്‍റെ ​കാ​മ​ൽ സ​ഫാ​രിയി​ലെ നാ​യ​ക​ൻ, ഹാ​ഷിം ഹു​സൈ​ൻ, മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​ഷ്ക്ക​ർ സൗ​ദാ​ൻ, എ​ന്നി​വ​ർ നാ​യ​കന്മാ​രാ​യും എ​ത്തു​ന്നു. ഇ​ന്ദ്ര​ൻ​സ്, ചെ​ന്പി​ൽ അ​ശോ​ക​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.മ​സ്ക്ക​റ്റ് മൂ​വി മേ​ക്കേ​ഴ്സി​നു​വേ​ണ്ടി അ​ൻ​വ​ർ സാ​ദ​ത്ത് ആണ് ചിത്രം നി​ർ​മി​ക്കു​ന്നത്.