സൗബിൻ താഹിർ തിരക്കഥ ഒരുക്കുന്ന ചിത്രം ആഷിക് അബു സംവിധാനം ചെയ്യും. ഈ വിവരം സൗബിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. അടുത്ത തിരക്കഥ ഒരുക്കുന്നു. ആഷിക്ക് അബുവിന് വേണ്ടിയെന്ന് കുറിച്ചു കൊണ്ട് കലപില കൂട്ടുന്ന രണ്ട് പക്ഷികളുടെ വീഡിയോ കൂടി താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.
സൗബിന്റെ തിരക്കഥയിൽ ആഷിക് അബു ചിത്രം
11:10 AM Apr 27, 2018 | Deepika.com